ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. 100ല്‍ അധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എഴുപതിലധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ലെങ്കിലും തുടര്‍ച്ചയായ ആറാം തവണയും ഭരണം തുടരാന്‍ ബിജെപിക്ക് കഴിഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി ബഹുദൂരം മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപി വീണ്ടും മുന്നേറിയത്. അഭിമാന പോരാട്ടം നടന്ന രാജ്കോട്ട് വെസ്റ്റില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി മികച്ച വിജയം സ്വന്തമാക്കി. അതേസമയം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ് . 68 സീറ്റുകളില്‍ 45ലുംലീഡ് ചെയ്യുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.